Breaking...

9/recent/ticker-posts

Header Ads Widget

ജനറല്‍ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



കെ.എം.മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും പരിസര ശുചീകരണ ശ്രമദാനവും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനവും സംയുക്തമായി നിര്‍വഹിച്ചു. പാലാ നഗരസഭയും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്‌കൂള്‍ , കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി എസ്.എം.വൈ.എം. പ്രവര്‍ത്തകരും പി.എസ്.ഡബ്ലിയു.എസ്. സ്വാശ്രയ സംഘാംഗങ്ങളും ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടെ പരിസരം ശുചീകരിക്കുകയും ചെടികള്‍ വെച്ചു പിടിപ്പിക്കുകയും ചെയ്തു. പി.എസ്.ഡബ്‌ളിയു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.എം. അരുണ്‍ , ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍  വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍ , കൗണ്‍സിലര്‍മാരായ ബിജി ജോജോ കുടക്കച്ചിറ , സാവിയോ കാവുകാട്ട്, ആശുപത്രി വികസന സമിതിയംഗം ജയ്‌സണ്‍ മാന്തോട്ടം, ഡി.എം.ഒ. ഡോ. രേഷ്മാ സുരേഷ്, നഴ്‌സിങ്ങ് സൂപ്രണ്ട് മേരി മാത്യു, പി.ആര്‍.ഒ .ഷമി.കെ.എച്ച്, പി.എസ്.ഡബ്ലിയു.എസ്. ഭാരവാഹികളായ ജോയി മടിയ്ക്കാങ്കല്‍, പി.വി.ജോര്‍ജ് പുരയിടം, സിബി കണിയാംപടി, ബ്രദര്‍ ബോബിന്‍ അരീപ്ലാക്കല്‍, സാജു വടക്കന്‍ , സൗമ്യാ ജയിംസ്, എസ്.എം.വൈ.എം. ഭാരവാഹികളായ ടോണി കവിയില്‍, സഞ്ചു ജേക്കബ്, മെര്‍ളിന്‍ സാബു, എബി നൈജിന്‍, ടൈറ്റന്‍ ജയിംസ്, ആല്‍വിന്‍ സോണി, ജോമി കുടക്കച്ചിറ, മഞ്ചു തങ്കച്ചന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments