കൂടല്ലൂര്‍ സെന്റ് ജോസഫ് യു പി സ്‌കൂളില്‍ എല്‍പി സ്‌കൂള്‍ കുട്ടികള്‍ക്കായി വായ്ത്താരി മേളം എന്ന പേരില്‍ നാടന്‍ പാട്ട് മത്സരം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ഉപജില്ലയില്‍പ്പെട്ട 17 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരശേഷം നടന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ.ഫാ.ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യാതിഥിയായിരുന്നു. ഏറ്റുമാനൂര്‍ ഉപജില്ല അസിസ്റ്റന്റ് എജുക്കേഷനല്‍ ഓഫീസര്‍ ശ്രീജ പി. ഗോപാല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രിസ് Sr. ജോണ്‍സിയ, PTA പ്രസിഡന്റ് ജോമോന്‍ ചെറുവള്ളി, വാര്‍ഡ് മെമ്പര്‍ സിബി സിബി, സ്‌കൂള്‍ മാനേജര്‍ റവ. Fr ജോസ് പൂതൃക്കയില്‍, കൂടല്ലൂര്‍ സെന്റ് ആന്റണിസ് സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സി മേരിലിറ്റ് പ്രോഗ്രാം കണ്‍വീനര്‍ അഞ്ചു ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. മത്സരത്തില്‍ ഒന്നാം സമ്മാനം സെന്റ് അലോഷ്യസ് എല്‍.പി. എസ്. അതിരമ്പുഴയും , രണ്ടാം സമ്മാനം സെന്റ്. തോമസ് അമയന്നൂരും , മൂന്നാം സമ്മാനം സെന്റ്. ആന്റണീസ് കൂടല്ലൂരും കരസ്ഥമാക്കി . നാലു മുതല്‍ എട്ടുവരെയുള്ള സ്ഥാനക്കാര്‍ക്ക് 500 രൂപ വീതം ക്യാഷ് അവാര്‍ഡും മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.





0 Comments