കോട്ടയം ടെക്‌സ്റ്റൈല്‍സിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ മണ്ഡലം ചിറപ്പുമഹോത്സവം നടത്തി. തുടര്‍ച്ചയായി 51-ാം വര്‍ഷമാണ് കോട്ടയം ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാര്‍ ഏറ്റുമാനൂരില്‍ മണ്ഡലം ചിറപ്പും ദീപാരാധനയും നടത്തുന്നത്. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് 5.30 ന് ദീപ പ്രകാശനവും, തുടര്‍ന്ന് ദീപാരാധനയും നടന്നു. ചേര്‍ത്തല മരുത്തോര്‍വട്ടം അന്ന പൂര്‍ണ്ണ ഭജന്‍സ് ഭക്തിഗാനാലാപനം നടത്തി. ചിറപ്പ് മഹോത്സവ കമ്മറ്റി ഭാരവാഹികളായ വേദഗിരി കോട്ടയം ടെക്‌സ്റ്റൈല്‍സ് മാനേജര്‍ Ak സാബു, കണ്‍വീനര്‍ B സജീവ് , ജോയന്റ് കണ്‍വീനര്‍മാരായ ജോസഫ് ടി.കെ അജിത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments