Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ സെന്റ് മേരീസ് കാരുണ്യഭവനിലെ വയോജനങ്ങളോടെപ്പം പുതുവത്സരാഘോഷം



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സ് കൊഴുവനാല്‍ സെന്റ് മേരീസ് കാരുണ്യഭവനിലെ വയോജനങ്ങളോടെപ്പം പുതുവത്സരാഘോഷം നടത്തി.   പാട്ടുകള്‍ പാടിയും നൃത്തം ചെയ്തു സ്‌നേഹവചസ്സുകളുമായി പ്രായമായ മാതാപിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ സന്തോഷം പകര്‍ന്നു നല്കി. കുട്ടികള്‍ നടത്തിയ മത്സരങ്ങളില്‍ വൃദ്ധജനങ്ങളും ആവേശപൂര്‍വ്വം പങ്കുചേര്‍ന്നു. ഒരുമിച്ച് പുതുവത്സരം ആഘോഷിച്ച് മടങ്ങുന്ന കുട്ടികളെ ഇനിയെന്നു വരുമെന്ന ചോദ്യത്തോടെയാണ് അവര്‍  യാത്രയാക്കിയത്.. പുതുവത്സരാഘോഷങ്ങള്‍ ഗ്രാമപഞ്ചായത് മെമ്പര്‍  P.C . ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു അദ്ധ്യക്ഷനായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസി ജോര്‍ജ്ജ് , വിന്‍സെന്റ് ഡി പോള്‍ പ്രസിഡന്റ് റ്റോം സി.ജോസഫ് , കാരുണ്യഭവന്‍ മദര്‍ സി.ഡോളിറ്റ്, കാരുണ്യഭവന്‍ പ്രസിഡന്റ് A.J. തോമസ് അമ്പഴത്തിനാല്‍, NSS പ്രോഗ്രാം ഓഫീസര്‍ ഡോ.പി.ജെ. സിന്ധു റാണി, വിന്‍സെന്റ് ഡി പോള്‍ മദര്‍ തെരേസാ കോണ്‍ഫറന്‍സ് , വിന്‍സെന്റ് ഡി പോള്‍ സെന്റ് മേരീസ് കോണ്‍ഫ്രന്‍സ് അംഗങ്ങള്‍, ഷാജി ജോര്‍ജ്ജ് ,നൈസ് ജോര്‍ജ് , ഗീതു മരിയ സണ്ണി വോളണ്ടിയര്‍ ലീഡേഴ്‌സ് നിജിന്‍ കോട്ടൂര്‍, ഡോണി ബോസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments