കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ 39-ാമത് കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടന്നു. സമ്മേളനത്തോടനുബന്ധിച്ചു രാവിലെ കിഴതടിയൂര്‍ ബൈപ്പസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം സംസ്ഥാന സെക്രട്ടറി കുമാരദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ഏകാധിപത്യത്തിന്റെ എല്ലാ രൂപഭാവങ്ങളും മുഖ്യമന്ത്രിയുടെവാക്കിലും പ്രവൃത്തിയിലും കാണുന്നത് കേരളത്തിന് അപകടമാണെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. പെന്‍ഷന്‍കാരുടെ എല്ലാ ആനുകൂല്യങ്ങളും എത്രയും വേഗം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന അഡ്വക്കേറ്റ് കെ.ആര്‍. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, സംസ്ഥാന സെക്രട്ടറി റ്റി.എസ്. സലിം., സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. വേലായുധന്‍, സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരുക്കള്‍, കെ.വി. മുരളി, കെ.ഡി. പ്രകാശന്‍, പി.ജെ. ആന്റണി, സുരേഷ് കുമാര്‍, ഇ.എന്‍. ഹര്‍ഷകുമാര്‍, വി. മോഹനചന്ദ്രന്‍, ഗിരിജ ജോജി, ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ അഡ്വക്കേറ്റ് ബിജു പുന്നത്താനം, ബി. ഗോപകുമാര്‍, എ.കെ. ചന്ദ്രമോഹന്‍, ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, മോളി പീറ്റര്‍, പ്രൊഫ. സതീഷ് ചൊള്ളാനി, എന്‍.ജി.ഒ. അസോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ്, മനോജ് പോള്‍, കെ.പി.എസ്.റ്റി.എ., ദേവസ്യാ എ.ജെ., റ്റി.വി. ജയമോഹന്‍, സണ്ണി മൈക്കിള്‍, ബി. ശ്രീകുമാര്‍, പി.വി. സുരേന്ദ്രന്‍, എ.ജെ. ജോര്‍ജ്ജ്, എം.നസീം ബി.വി. തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം, വനിതാ സമ്മേളനം ,സംഘടനാ ചര്‍ച്ച ,സുഹൃദ് സമ്മേളനം എന്നിവയും നടന്നു.





0 Comments