കാണക്കാരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കുമാരി സെന്റര്‍ അംഗന്‍വാടിയുടെ ഉദ്ഘാടനം തോമസ് ചാഴികടന്‍ എം.പി നിര്‍വഹിച്ചു. 25 ലക്ഷം രൂപയുടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. സിബി ലൂക്കോസ് കൈതത്തൊട്ടിയില്‍ തന്റെ പിതാവിന്റെ സ്മരണയ്ക്കായി സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്താണ് അങ്കണവാടി നിര്‍മ്മിച്ചത്. ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി കുര്യന്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയ പുരയ്ക്കല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീത് രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോബി, പഞ്ചായത്ത് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, ലൗലി മോള്‍ വര്‍ഗീസ്, അംബിക സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments