Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ടൂറിസ്റ്റ് ബസ് വൈദ്യുതത്തൂണിലും വീടിന്റെ മതിലിലും ഇടിച്ചു തകര്‍ന്നു.



കുറുപ്പുന്തറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലും വീടിന്റെ മതിലിലും ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ 10 അയ്യപ്പഭക്തര്‍ക്കും  ഡ്രൈവര്‍ക്കും പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ  മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടുചിറ-മള്ളിയൂര്‍ റോഡില്‍ കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഞായറാഴ്ച പുലര്‍ച്ചെ 5.45 ഓടെ ആയിരുന്നു  അപകടം. അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ ഡ്രൈവര്‍ അജീഷിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. 21 പേരടങ്ങിയ അയ്യപ്പഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി വൈക്കം ക്ഷേത്രത്തിലെത്തിയ സംഘം ഞായറാഴ്ച പുലര്‍ച്ചെ ശബരിമല ഇടത്താവളമായ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.




Post a Comment

0 Comments