ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ബുധനാഴ്ച ആറാട്ടോടെ സമാപിക്കും. ഒന്‍പതാം ഉത്സവ ദിനത്തില്‍ രാവിലെ ഒഴിവു ശീവേലി, വൈകീട്ട് കാഴ്ച ശ്രീബലി എന്നിവയും പ്രസാദമൂട്ടും നടന്നു. മകയിരം തിരുവാതിര വഴിപാടിനും തിരുവാതിരകളിക്കും ശേഷമാണ് ആല്‍ത്തറ ശ്രീരാജഗണപതി ക്ഷേത്രാങ്കണത്തില്‍ പള്ളിനായാട്ട് നടക്കുന്നത്. ബുധനാഴ്ച 3.30 ന് ആറാട്ട് പുറപ്പാടും, 5 ന് തൃക്കയില്‍ ക്ഷേത്രക്കടവില്‍ തിരുവാറാട്ടം നടക്കും. തൃക്കയില്‍ ക്ഷേത്രത്തില്‍ മഹാദേവ സംഗമത്തിനു ശേഷം ആറാട്ടെതിരേല്‍പും നടക്കും.





0 Comments