ളാലം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുഉത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി പള്ളി നായാട്ട് നടന്നു. ആല്‍ത്തറ ശ്രീ രാജഗണപതി ക്ഷേത്രത്തിലാണ് പള്ളിവേട്ട ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജയപ്രകാശ് മഞ്ചേരിലിന്റെ നേതൃത്വത്തിലാണ് പള്ളിവേട്ട ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് നാദസ്വരം ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് പള്ളിവേട്ടയ്ക്കായുള്ള ളാലത്തപ്പന്റെ എഴുന്നള്ളത്തും തിരിച്ച് എഴുന്നള്ളിപ്പും നടന്നത്.





0 Comments