Breaking...

9/recent/ticker-posts

Header Ads Widget

ഇടിമിന്നലില്‍ വീടിന് നാശനഷ്ടം.



ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം.  ഓണംതുരുത്ത്  വാര്‍ഡിലാണ് ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ശക്തമായ ഇടിമിന്നലുണ്ടായത്. വീട്ടില്‍ വാടകതാമസക്കാരായ മനോജ്, ബിന്ദു എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇടിമിന്നലേറ്റ് വീടിന്റെ ഭിത്തികള്‍ വിണ്ടുകീറി. വീട്ടിലെ അലമാര, ജനലുകള്‍  വയറിംഗ് എന്നിവ മിന്നലേറ്റ് നശിച്ചു. വീടിന് പുറത്തെ കുളിമുറിയുടെ ഭിത്തിയും സമീപത്ത് നിന്നിരുന്ന തേക്കും മിന്നലില്‍ തകര്‍ന്നു.




Post a Comment

0 Comments