Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാളിന് കൊടിയേറി



മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാളിന് കൊടിയേറി.ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്നുവരെ തീയതികളിലാണ് തിരുനാള്‍ ആഘോഷം. ചൊവ്വാഴ്ച രാവിലെ 11 ന് ഫാദര്‍ ആന്റണി ഞള്ളമ്പുഴ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഡിസംബര്‍, 31 ഞായറാഴ്ച ചാവറ കുടുംബ സംഗമം നടക്കും. പുതുവര്‍ഷ ദിനത്തില്‍ വര്‍ഷാരംഭ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും, 2024 ജനുവരി രണ്ടിന് ആദ്യാക്ഷരം കുറിക്കല്‍ ദിനമായും ആചരിക്കും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 3 ബുധനാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. ഫാദര്‍ ആന്റണി ഇളംതോട്ടം, ഫാദര്‍ തോമസ് ചാത്തംപറമ്പില്‍ എന്നിവര്‍ കാര്‍മ്മികരായിരിക്കും. 11 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ജപമാല അഞ്ചിന് സി.എം.ഐ  സഭയിലെ നവ വൈദികര്‍ അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയും വൈകീട്ട് പ്രദക്ഷിണം ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. തിരുനാള്‍ ചടങ്ങുകള്‍ക്ക്  പ്രിയോര്‍ ഫാദര്‍ കുര്യന്‍ ചാലങ്ങാടി, ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍, ഫാദര്‍ റെന്നി കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.




Post a Comment

0 Comments