മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി അര്‍ച്ചന വിമന്‍സ് സെന്ററും ബി. കെ.കോളേജ് അമലഗിരിയും സംയുക്തമായി മനുഷ്യാവകാശ ദിനാചരണം നടത്തി. ഏറ്റുമാനൂര്‍ പുന്നത്തുറ കവലയില്‍ തീര്‍ത്ത മനുഷ്യചങ്ങല വാര്‍ഡ് കൗണ്‍സിലര്‍ സിബി ചിറയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, സീനിയര്‍ എന്‍ജിനീയര്‍ ആര്യമോള്‍ പി.കെ , ബി.കെ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ദിയ എന്നിവര്‍ പ്രസംഗിച്ചു. പുന്നത്തുറ കവലയില്‍ നിന്നും അര്‍ച്ചന വിമന്‍സ് സെന്റര്‍ ഓഫീസിലേക്ക് കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല തീര്‍ത്തത്.





0 Comments