മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസ്സി പള്ളിയില്‍ തിരുനാളാഘോഷങ്ങളുടെ കൊടിയേറ്റ് വികാരി ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍ നിര്‍വഹിച്ചു. തിരുനാളാഘോഷങ്ങളുടെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം നല്‍കി. ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണവും ആദ്യ ദിവ്യബലി അര്‍പ്പണവും നടന്നു. വൈകീട്ട് സമൂഹബലി  ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, ആകാശവിസ്മയം, ഫ്യൂഷന്‍ നൈറ്റ് എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച്ച തിരുനാള്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ഗാനമേള എന്നിവ നടക്കും.