Breaking...

9/recent/ticker-posts

Header Ads Widget

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ.



പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജെറിൻ ഷാജി(23) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സഹോദരിയെ 26 ആം തീയതി രാത്രി 8:45 മണിയോടുകൂടി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ വച്ച് ഇയാൾ സഹോദരിയുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന്  സഹോദരിയെ മർദ്ദിക്കുകയും, തന്റെ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ മാരായ ദിലീപ് കുമാർ.കെ, സജി എം.പി, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, വിപിൻ.ബി, അജേഷ് ജോസഫ്, യേശുദാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജെറിൻ ഷാജിക്ക്   കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു



Post a Comment

0 Comments