തൊഴിലാളി ക്ഷാമം മുതലെടുത്തും പാടശേഖരങ്ങളില്‍ തൊഴില്‍ വര്‍ദ്ധിച്ചതും മുതലെടുത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ കൂലി കൂടുതല്‍ ആവശ്യപ്പെടുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ വര്‍ഷം 750 - 800 രൂപയായിരുന്നു കൂലി. എന്നാല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 900 മുതല്‍ ആയിരം വരെയാണ്. നിര്‍മ്മാണമേഖലയിലെ ജോലി കുറഞ്ഞതും തെഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതുമാണ് ഇവിടെ തൊഴിലാളികള്‍ കുറയാന്‍ കാരണം. അന്യസംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഏജന്റ്മാരാണ് കൂലി കൂടുതല്‍ ആവശ്യപ്പെടുന്നത്. മുന്‍പ് കൂലി കുടുതല്‍ ചോദിച്ചുവെങ്കിലും കര്‍ഷകര്‍ തൊഴിലാളികളെ വിളിക്കാതായതോടെ അവര്‍ കൂലി വര്‍ദ്ധനവ് പിന്‍വലിച്ച് പഴയ കൂലിക്ക് തന്നെ ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ പാടത്തെ പണി തുടങ്ങിയതോടെ വീണ്ടും കൂലി കൂടുതല്‍ ആവശ്യപ്പെടുകയാണ്. കൂടുതല്‍ ജോലിക്കാരെ ആവശ്യമുള്ള കര്‍ഷകരാണ് ഇതോടെ ബുന്ധിമുട്ടിലാകുന്നത്.


.webp)


0 Comments