Breaking...

9/recent/ticker-posts

Header Ads Widget

'ടെക്കി - അമ്മ ' പരിശീലന പദ്ധതി ആരംഭിച്ചു.



മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ 'ടെക്കി - അമ്മ '  പരിശീലന പദ്ധതി ആരംഭിച്ചു. ആധുനിക കാലത്ത് അമ്മമാരെയും ഹെടെക് ആക്കുകയാണ് ടെക്കി അമ്മ ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങള്‍ മുതല്‍ വിവിധ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുകയും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയുമാണ് ചെയ്യുന്നത്. കുട്ടി അധ്യാപകരുടെ മുമ്പില്‍ അമ്മമാര്‍ വിദ്യാര്‍ത്ഥികളായി മാറിയത് കൗതുക കാഴ്ചയായി. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസില്‍  പരിശീലനം നല്‍കി. പരിശീലന പദ്ധതിക്ക് ഹെഡ്മാസ്റ്റര്‍ സണ്ണി സി.എ, കൈറ്റ് മാസ്റ്റര്‍മാരായ ജെയിംസ് ഇ.ജെ , സില്‍ബി ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി.എ യുടെ സഹകരണത്തോടെ പരിശീലനം തുടരുവാനാണ് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ സാങ്കേതിക കാര്യങ്ങളില്‍ വൈദഗ്ദ്ധ്യവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാക്കാന്‍ കൈറ്റ് നേതൃത്വം നല്‍കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബിലൂടെ  സാധിക്കുന്നുണ്ട്.




Post a Comment

0 Comments