സംയുക്ത കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30ന് വടവാതൂരിലെ എംആര്‍എഫ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ഉപരോധ സമരവും നടത്തും. MRF അടക്കമുള്ള ടയര്‍ മ്പനികള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴയിട്ട 1758 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്നാവശ്യ പ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സമര പ്രചരണ പരിപാടികളുടെ ഭാഗമായി സംയുക്ത കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. ജില്ലയില്‍ മൂന്നിടങ്ങളില്‍ നന്നായി ആരംഭിച്ച പ്രചരണ ജാഥകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. അതിരമ്പുഴയില്‍ നിന്നും ആരംഭിച്ച പ്രചരണ ജാഥ സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.ബി ബിനു ഉദ്ഘാടനം ചെയ്തു. എം കെ ദിലീപ് അധ്യക്ഷനായിരുന്നു. അഡ്വക്കറ്റ് സന്തോഷ് കേശവനാഥ്, ഗീതാ ഉണ്ണികൃഷ്ണന്‍, ജിയാസ് കരീം, കെ എസ് ഗിരീഷ്, ഈ എസ് ബിജു . തുടങ്ങിയവര്‍ ജാഥാംഗങ്ങളാണ്. കേരള കോണ്‍ഗ്രസ് നേതാവ് മാത്തച്ചന്‍ പ്ലാത്തോട്ടമാണ് ജാഥാ ക്യാപ്റ്റന്‍. പ്രചരണ ജാഥയ്ക്ക് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സ്വീകരണം നല്‍കി. എന്‍ പി സുകുമാരന്‍, സിബി വെട്ടൂര്‍, കെ വി പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments