Breaking...

9/recent/ticker-posts

Header Ads Widget

മുട്ടുചിറ റൂഹാദക്കുദ്ശ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാളിന് കൊടിയേറി.



മുട്ടുചിറ റൂഹാദക്കുദ്ശ  ഫൊറോന പള്ളിയില്‍ രാക്കുളി  തിരുനാളിന് കൊടിയേറി. ഫാദര്‍ അബ്രഹാം കൊല്ലിത്താനത്ത് മലയില്‍ കൊടിയേറ്റ് കര്‍മ്മത്തിന് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മുട്ടുചിറ ബൈബിള്‍ കണ്‍വെന്‍ഷന്‍, നവ പ്രദക്ഷിണ സംഗമം, തിരുനാള്‍ റാസ, പൂജ്യ രാജാക്കന്മാരുടെ കുമ്പിടീല്‍ ചടങ്ങ് എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 5 വെള്ളിയാഴ്ച രാവിലെ എട്ടിന് ആഘോഷമായ സമൂഹ ബലി, പാലാ രൂപതക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച 13 നവ വൈദികര്‍ ചേര്‍ന്ന് നിര്‍വഹിക്കും. പത്തിനും 11:30 നും രണ്ടു മണിക്കും ആഘോഷമായ വിശുദ്ധ കുര്‍ബാന ചടങ്ങുകള്‍ നടക്കും.




Post a Comment

0 Comments