ഏറ്റുമാനൂര്‍ ശ്രീമാരിയമ്മന്‍ കോവിലില്‍ 41 മഹോത്സവത്തോടനുബന്ധിച്ചു നടന്ന നാട്യായിതം 2023 നൃത്തപരിപാടി ശ്രദ്ധേയമായി. ശ്രീരാഗം കലാമന്ദിര്‍ ഡാന്‍സ് അക്കാദമിയാണ് നാട്യായിതം അവതരിപ്പിച്ചത്. RLV രേഷ്മ അജിത്തും സംഘവുമാണ് വേദിയില്‍ വൈവിധ്യമാര്‍ന്ന നൃത്ത ഇനങ്ങള്‍ അവതരിപ്പിച്ചത്. ശ്രീരാഗം കലാമന്ദിര്‍ ഡാന്‍സ് അക്കാദമിയുടെ പത്തനംതിട്ട, കോട്ടയം, ഏറ്റുമാനൂര്‍ കേന്ദ്രങ്ങളില്‍ നൃത്തമഭ്യസിക്കുന്ന കൊച്ചുകുട്ടികള്‍ മുതിര്‍ന്നവര്‍ വരെയുള്ള കലാപ്രതിഭകളാണ് നാട്യായിതം നൃത്ത സന്ധ്യയില്‍ ചിലങ്കയണിഞ്ഞത്.





0 Comments