നവകേരള സദസ്സിനു മുന്നോടിയായി ഏറ്റുമാനൂരില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. വൈകുന്നേരം 3.30ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി നവ കേരള സദസ്സിന്റെ വേദിയായ ഏറ്റുമാനൂര്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. റാലിയ്ക്കു മുന്നോടിയായി ഏറ്റുമാനൂരപ്പന്‍ കോളേജ് ഗാനമേള അവതരിപ്പിച്ചു. വാദ്യമേളങ്ങളും കലാരൂപങ്ങളും വിളംബര റാലിയ്ക്ക് അകമ്പടിയേകി. വര്‍ണ്ണശബളമായ ഘോഷ യാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. ഫ്‌ലാഷ് മോബ്, ബാന്റ് സെറ്റ്, വിവിധ കലാപരിപാടികള്‍, ചെണ്ടമേളം, മ്യൂസിക് ബാന്റ്, സംഘനൃത്തം തുടങ്ങിയവയും റാലിയെ അനുഗമിച്ചു. ഡിസംബര്‍ 13 രാവിലെ 10.30 ഓടെ മന്ത്രിസഭ ഏറ്റുമാനൂരിലെത്തും.


.webp)


0 Comments