ഏറ്റുമാനൂരില്‍ നവ കേരള സദസ്സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 13 ബുധനാഴ്ച ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലാണ് വേദിയൊരുങ്ങിയിരിക്കുന്നത്. വിപുലമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും വാഹന ഗതാഗത നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9ന് കോട്ടയം ജെറുസലേം മാര്‍ത്തോമാ പള്ളി ഹാളില്‍ പ്രഭാത യോഗം നടക്കും. പത്തുമണിക്ക് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സദസ്സ് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകസമിതി ജോയിന്‍ കണ്‍വീനര്‍ കെ. എന്‍. വേണുഗോപാല്‍ പറഞ്ഞു.
ഉച്ചകഴിഞ്ഞ് രണ്ടിനു പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ പുതുപ്പള്ളി മണ്ഡലം സദസ്സ് നടക്കും. വൈകിട്ട് നാലിന് ചങ്ങനാശ്ശേരി നിയോജകമണ്ഡലം നവ കേരള സദസ്സ് എസ്.ബി കോളേജ് ഗ്രൗണ്ടിലും വൈകിട്ട് ആറിന് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ കോട്ടയം മണ്ഡലം നവകേരള സദസും നടക്കും. ഏറ്റുമാനൂരില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വാഹന ഗതാഗതം വഴിതിരിച്ചു വീടും. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പേരൂര്‍ ജംഗ്ഷന്‍ വരെയും കൂടാതെ ടെമ്പിള്‍ റോഡിലും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുവാന്‍ പാടില്ലെന്ന നിര്‍ദേശം പോലീസ് അധികാരികള്‍ നല്‍കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി അതിരമ്പുഴ ആര്‍പ്പുക്കര പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരമ്പുഴ ഏറ്റുമാനൂര്‍ റോഡില്‍ എക്‌സൈസ് ഓഫീസിനു മുന്നില്‍ ആള് ഇറക്കിയ ശേഷം... തവളക്കുഴി വഴി എത്തി ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം. തിരുവാര്‍ കുമരകം സൗത്ത് അയ്മനം പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എംസി റോഡില്‍ പാലക്കുന്നില്‍ റസിഡന്‍സിക്ക് സമീപം ആളെ ഇറക്കിയശേഷം പട്ടിത്താനം വഴി എത്തി ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം. നീണ്ടൂര്‍ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ മാരിയമ്മന്‍കോവില്‍ ഭാഗത്ത് ആളെ ഇറക്കിയ ശേഷം പട്ടിത്താനം വഴി ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം. അയര്‍ക്കുന്നം ഭാഗത്തുനിന്നും പാലാ റോഡില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്ത് ആളെ ഇറക്കിയശേഷം ബൈപ്പാസിലേക്ക് തിരിഞ്ഞു പോകണം.


.webp)


0 Comments