Breaking...

9/recent/ticker-posts

Header Ads Widget

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സെമിനാര്‍ നടത്തി.



നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കേരളം എന്ന മാനവികത എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പുരോഗമന കലാസാഹിത്യസംഘം അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയുടെയും മറ്റക്കര മേഖലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ മറ്റക്കര മണല്‍ ജ്ഞാനപ്രകാശിനി വായനശാലാ ഹാളില്‍ നടത്തിയ പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗണ്‍സില്‍ അംഗം പ്രൊഫ.എം ജി ബാബുജി ഉദ്ഘാടനം ചെയ്തു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എന്‍.ഡി ശിവന്‍, പുരോഗമന കലാ സാഹിത്യസംഘം അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി സോമന്‍ നട്ടാശ്ശേരി, ജില്ലാ ട്രഷറര്‍ വി ജി ശിവദാസ്, ഏരിയാ പ്രസിഡന്റ് പി ജെ കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments