Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭ വിളംബര ജാഥ നടന്നു



പാലാ നവകേരള സദസ്സിനു മുന്നോടിയായി പാലാ നഗരസഭ സംഘടിപ്പിക്കുന്ന വിളംബര ജാഥ നടന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടില്‍ നിന്നാണ് ജാഥ ആരംഭിച്ചത്.  തോമസ് ചാഴികാടന്‍ എംപി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.  പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, പാലാ ആര്‍ഡിഒ പി.ജി രാജേന്ദ്ര ബാബു, മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ്, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലിയില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആശാ വര്‍ക്കേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ ജീവനക്കാര്‍,  നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുത്തു. വിളംബര ജാഥയില്‍ വാദ്യമേളങ്ങള്‍, നാടന്‍ കലാ രൂപങ്ങള്‍, ടൂ വീലര്‍ റാലി എന്നിവയും റാലിയ്ക്ക് കൊഴുപ്പേകി.




Post a Comment

0 Comments