Breaking...

9/recent/ticker-posts

Header Ads Widget

വിളംബര ജാഥ നടത്തി



കടുത്തുരുത്തി നിയോജകമണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി തിങ്കളാഴ്ച വിളംബര ജാഥ നടത്തി. ഡിസംബര്‍ 14ന്  കുറവിലങ്ങാട് വച്ച് നടക്കുന്ന നവ കേരള സദസിന്റെ  പ്രചാരണത്തിന്റെ  ഭാഗമായാണ് പ്രചരണ ജാഥ സംഘടിപ്പിച്ചത്. കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  രാവിലെ 10 ന് കാണക്കാരി അമ്പലക്കവലയില്‍ നിന്നും ആരംഭിച്ച വിളംബര ജാഥ കാണക്കാരി കവലയില്‍ സമാപിച്ചു. ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ , രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍  ,  ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കണക്കാരി അരവിന്ദാക്ഷന്‍ ,വി. ജി. അനില്‍കുമാര്‍, ലവ്‌ലി മോള്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബേബി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments