നിത്യസഹായകന്റെ കരുതലില്‍ നിര്‍ധനയും വിധവയുമായ ഞീഴൂര്‍, മണലേല്‍പറമ്പില്‍ ലക്ഷ്മിക്കുട്ടി അമ്മയ്കും മകനും അടച്ചുറപ്പുള്ള ഭവനമാരുങ്ങി.. പതിനഞ്ചിലധികം വര്‍ഷങ്ങളായി ഒരു വീടിനു വേണ്ടി ലക്ഷ്മിക്കുട്ടി അമ്മയുടെ കാത്തിരിപ്പ് ഡിസംബര്‍ 17 ഞായറാഴ്ച സഫലമാകുകയാണ്. ഇടിഞ്ഞു വീഴാറായ കുടിലില്‍ താമസിച്ചിരുന്ന അമ്മയുടെ ദുരവസ്ഥ മനസ്സിലാക്കിയ ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റാണ് സുമനസ്സുകളുടെ സഹായത്താല്‍ ഭവനം നിര്‍മിച്ചു നല്‍കുന്നത്. രോഗിയായ മകന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് എത്രയും വേഗം വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരുണയുള്ള അനേകം ആളുകള്‍ പിന്തുണയായി കൂടെ നിന്നതിനാലാണ് മൂന്ന് മാസം കൊണ്ട് ഭവനത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതെന്നു ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് പറഞ്ഞു. കൂടാരം ഭവന പദ്ധതിയിലൂടെ ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന ഏഴാംമത്തെ ഭവനമാണ് ലക്ഷ്മിക്കുട്ടി അമ്മക്ക് കൈമാറുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നാല് ആശുപത്രികളില്‍ നിത്യേന അന്നദാനം, അഗതി മന്ദിരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നടത്തിവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ഏഴാംമത്തെ ഭവനം വെഞ്ചരിപ്പ് ഞായറാഴ്ച വൈകുന്നേരം 3.30 നു റവ. ഫാ. ഇഗ്‌നെഷ്യസ് നടുവിലെകുറ്റ്, ഫാ. സജി മേത്താനത് എന്നിവര്‍ ചേര്‍ന്ന് നടത്തും. താക്കോല്‍ ദാനം ഫാ. അജേഷ് കുഞ്ചറക്കാട്ട് നിര്‍വഹിക്കും. സമ്മേളനം കടുത്തുരുത്തി MLA അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡണ്ട് അനില്‍ ജോസഫ് യോഗത്തില്‍ അധ്യക്ഷനായിരിക്കും .രോഗി സഹായ വിതരണം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് നിര്‍വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി അശോക് കുമാര്‍, ആത്മീയ ഉപദേശക സിസ്റ്റര്‍ ബെന്നറ്റ്, ഹോം കോര്‍ഡിനേറ്റര്‍ ജിയോ കുന്നശ്ശേരി, , ജന പ്രതിനിധികളായ പി ആര്‍ സുഷമ, എന്‍ മണിലാല്‍, നളിനി രാധാകൃഷ്ണന്‍, ബീന ഷിബു, ബോബന്‍ മഞ്ഞളാമല, ജന്‍ ഔഷധി സംരംഭകന്‍ പി സി രാജേഷ്, ട്രസ്റ്റ് ഭാരവാഹികള്‍ ജോമിന്‍ ചാലില്‍, തോമസ് അഞ്ജമ്പില്‍, സുരേന്ദ്രന്‍ കുഴിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും. കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സിറിയക് അരുണാശ്ശേരി, തോമസ് അഞ്ജമ്പില്‍,അനില്‍ ജോസഫ്, സിന്ധു വി കെ, അര്‍ജുന്‍ തൈക്കൂട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments