Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു



സാംക്രമിക രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആരോഗ്യവകുപ്പ് പ്രയോജനപ്പെടുത്തുന്നു. കോവിഡ്, നിപ്പ തുടങ്ങിയ രോഗങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികളെ മുന്‍നിര്‍ത്തിയാണ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഏകാരോഗ്യം  കമ്മ്യൂണിറ്റി മെന്റ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍  ലൗലി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. KM C HC അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ അഞ്ചു സി മാത്യു അധ്യക്ഷയായിരുന്നു. ജില്ലാ ഏകാരോഗ്യം മെന്റ്റര്‍  കെ.ശ്രീലേഖ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. കെ. സുധന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ  ഇ. എസ്. ബിജു,  മഞ്ജു അലോഷ്,  സിന്ധു കറുത്തേടം, ഏകാരോഗ്യം അതിരമ്പുഴ ബ്ലോക്ക് മെന്റ്റര്‍ സാംകുട്ടി, ജെ. എച്. ഐ.  ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയില്‍ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും കമ്മ്യൂണിറ്റി മെന്റ്റര്‍മാരും പങ്കെടുത്തു. 




Post a Comment

0 Comments