Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ നിര്‍മ്മാണ ശില്പശാല നടത്തി



വാകക്കാട് സെന്റ് അല്‍ഫോന്‍സാ  ഹൈസ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍  പഠനോപകരണ നിര്‍മ്മാണ ശില്പശാല നടത്തി. ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്‌സ് ഉപയോഗിച്ചുള്ള വിവിധ കളികളിലൂടെയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെയും  കുട്ടികള്‍ക്ക് ആസ്വാദ്യകരമായി പഠനം നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലേണിംഗ് എയ്ഡ്‌സ് വര്‍ക്ക് ഷോപ്പ് നടന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പഠനോപകരണങ്ങളോടൊപ്പം പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന പഠനോപകരണങ്ങളും ചേര്‍ത്ത് കുട്ടികളെ ആവേശകരമായി പഠനത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോണ്‍സണ്‍ ഒറോപ്ലാക്കല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.സി കുര്യന്‍, ഡോ. പുഷ്പ്പമ്മ സി വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. പഠനോപകരണങ്ങള്‍  എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ അലന്‍ മാനുവല്‍ അലോഷ്യസും,  ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്‌സ്  കുട്ടികളെ സ്വാധീനിക്കുന്ന വിധത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ ജോസഫ് കെ.വിയും  പഠനോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ലൈവ് ക്ലാസുകളുടെ മേന്മ എന്ന വിഷയത്തില്‍ മനു കെ ജോസും ക്ലാസ്സുകള്‍ നയിച്ചു. വിവിധ ലേണിങ് മെറ്റീരിയലുകള്‍ പരിചയപ്പെടുത്തി  ലേണിങ് എയ്ഡ്‌സ് അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍  നിര്‍മ്മിക്കുകയും അവയുടെ പ്രദര്‍ശനം നടത്തുകയും ചെയ്തു. വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ അദ്ധ്യാപകരായ ജോസഫ് കെ വി, മനു കെ ജോസ്, അലന്‍ മാനുവല്‍ അലോഷ്യസ്, ബൈബി തോമസ്, അനു അലക്‌സ്, ഷിനു തോമസ്, ജീനാ ജോസ് എന്നിവര്‍  പഠനോപകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments