പാലാ അല്‍ഫോന്‍സാ കോളേജിലെ മലയാള വിഭാഗം കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാമ്പ്രദായിക വായനയില്‍ നിന്നും ഡിജിറ്റല്‍ വായനയിലേക്ക് പരിണമിച്ച സാഹചര്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ലിറ്ററി ഫോറത്തിന്റെ ഉദ്ഘാടനം ഡോ. ജോസ് കെ.മാനുവല്‍ നിര്‍വഹിച്ചു. രോഗത്തിന്റെ അസ്വസ്ഥതകളെപ്പോലും ഇല്ലാതാക്കുന്നത് വായനയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.ജോസ് കെ.മാനുവല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അച്ചടി , നവോത്ഥാനത്തിന്റെ ഫലമായിരുന്നുവെങ്കില്‍ ബഹുജന നവമാധ്യമങ്ങള്‍ അങ്ങനെയായിരുന്നില്ല എന്ന് അദ്ദേഹം വിലയിരുത്തി. നവോത്ഥാനത്തെ കേരളത്തിന്റെ ചരിത്രം വളച്ചൊടിച്ചെന്നും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ചരിത്രകാരന്മാര്‍ തമസ്‌കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബിന്‍സ് എം മാത്യു മുഖ്യപ്രഭാഷണം നടത്തി. ലഫ്. അനു ജോസ് , ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. അനില തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments