പാലാ മരിയസദനത്തിന് കൈത്താങ്ങേകാന്‍ ഡിസംബര്‍ 16ന് പാലായില്‍ ക്രിസ്മസ് കരോളും, ക്രിസ്മസ് ന്യൂ ഇയര്‍ ഷോപ്പിംഗ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, പാലാ റോട്ടറി ക്ലബും മരിയസദനവും സംയുക്തമായാണ് കരോളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമൊക്കെയായി ക്രിസ്മസ് കരോള്‍ ഒരുക്കുന്നത്. വര്‍ഷങ്ങളായി നൂറുകണക്കിനു അശരണരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനത്തിനു കൈത്താങ്ങ് ആകുന്നതിനു കൂടി വേണ്ടിയാണ് ക്രിസ്തുമസ്സ് ന്യൂ ഇയര്‍ വരവറിയിച്ചു കൊണ്ട് ഈ ക്രിസ്മസ് കരോള്‍ നടത്തുന്നത്. ക്രിസ്മസ് കരോള്‍ ഡിസംബര്‍ 16 ശനിയാഴ്ച വൈകിട്ട് 6നു കൊട്ടാരമറ്റത്ത് പാലാ DYSP എ.ജെ തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. മെയിന്‍ റോഡിലൂടെ സഞ്ചരിച്ചു ളാലം പാലം ജംഗ്ഷന്‍ ചുറ്റി കുരിശുപള്ളി ജംക്ഷനില്‍ കരോള്‍സമാപിക്കും. ഒട്ടനവധി സമ്മാനങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ക്രിസ്മസ് ന്യൂ ഇയര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. ഷോപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകള്‍ ജനുവരി മാസത്തില്‍ നറുക്കെടുത്താണ് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം നടത്തുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ ബൈജു കൊല്ലം പറമ്പില്‍, ആന്റണി കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന, എബെസണ്‍ ജോസ്, അനൂപ് ജോര്‍ജ് , ജോഫ് വെള്ളിയേപ്പിള്ളില്‍, freddy ജോസ്, ജോയല്‍ വെള്ളിയേപ്പിള്ളില്‍ തുടങ്ങിയവര്‍പങ്കെടുത്തു.


.webp)


0 Comments