Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്ര ഉപദേശകസമിതിയുടെ ആഫീസ് ഉദ്ഘാടനം



ദക്ഷിണകാശി പാല ളാലം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബര്‍ 18 ന് കൊടിയേറി 27 ന് ആറാട്ടോടു കൂടി സമാപിക്കും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി പണി കഴിപ്പിച്ച ക്ഷേത്ര ഉപദേശകസമിതിയുടെ ആഫീസ് ഉദ്ഘാടനം  മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഹൈന്ദവ സമൂഹത്തിന്റെ വികാസത്തിന് ഹൈന്ദവര്‍ തന്നെ വിചാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.   ഉത്സവ നോട്ടീസിന്റെ പ്രകാശന കര്‍മ്മം  മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി  ബ്രഹ്‌മശ്രീ ഡോ: ശിവകരന്‍ നമ്പൂതിരിയും ആദ്യ സംഭാവന കരുണ ആയുര്‍വ്വേദ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.സതീഷ് ബാബുവും നിര്‍വ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ശങ്കരനാരായണന്‍ നിലപ്പന, സെക്രട്ടറി ജയപ്രകാശ് മാഞ്ചേരില്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments