കോട്ടയം ജില്ലയിലെ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരളസദസിന് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച തുടക്കമാകും. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ മൂന്ന് ദിവസങ്ങളിലായാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച് വിവിധമേഖലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള നവകേരള സദസും നടക്കും. പാലായില്‍ വൈകിട്ട് 5-നാണ് പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്.


.webp)


0 Comments