Breaking...

9/recent/ticker-posts

Header Ads Widget

സംഘാടകസമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമായി.



പാലായില്‍ സംഘടിപ്പിച്ച നവകേരള സദസിന് ചുക്കാന്‍ പിടിച്ച സംഘാടകസമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമായി. തോമസ് ചാഴികാടന്‍ എം.പി., സംഘാടക സമിതി ജനറല്‍ കണ്‍വീനറും പാലാ ആര്‍.ഡി.ഒ.യുമായ പി.ജി. രാജേന്ദ്രബാബുവിന്റെയും നഗരസഭാധ്യക്ഷ ജോസിന്‍ ബിനോയുടെയും  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒരുമാസമായി നടന്ന അശ്രാന്ത പരിശ്രമത്തിലാണ് നവകേരള സദസ് പാലായില്‍ വന്‍ വിജയമായി മാറിയത്.  വേദിയായ നഗരസഭാ സ്റ്റേഡിയത്തിലൊരുക്കിയ പതിനായിരത്തിലേറെ  ഇരിപ്പിടങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ്  ഉണ്ടായിരുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് സംഘാടക സമിതിക്ക് ഇത്രയും പേരെ സദസില്‍ എത്തിക്കാനായത്. ഇതിനായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചിരുന്നു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെയും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനങ്ങളും വിവിധ രാഷ്ട്രീയകക്ഷികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നവകേരള സദസിന് നേതൃത്വം നല്‍കിയതടക്കം ജനറല്‍ കണ്‍വീനറായ ആര്‍.ഡി.ഒ പി.ജി. രാജേന്ദ്രബാബു മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.  മുഖ്യമന്ത്രി അടക്കം മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തപ്പോള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ഥികളെകൊണ്ട് സാധാരണ നല്‍കുന്ന പൂചെണ്ടിന് പകരം വ്യ്യസ്തമായി മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നല്‍കിയതും ആര്‍.ഡി.ഒ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു.




Post a Comment

0 Comments