Breaking...

9/recent/ticker-posts

Header Ads Widget

പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ 22 മുതല്‍ 27 വരെ



രാമപുരം പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഡിസംബര്‍ 22 ന് കൊടി കയറി ഡിസംബര്‍ 27 ന് ആറാട്ടോടെ സമാപിക്കും. 22 ന് വൈകീട്ട് 8ന് നടക്കുന്ന കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് തന്ത്രി നാരായണന്‍ നമ്പൂതിരി മേല്‍ശാന്തി പെരുമന മുരളി നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 23, 24, 25, 26 തീയതികളില്‍ ഉത്സവബലി ദര്‍ശനം നടക്കും. എല്ലാ ഉത്സവദിവസങ്ങളിലും വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. ഡിസംബര്‍ 27 ന് വൈകീട്ട് 6 ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ തിരുവാറാട്ട് നടക്കും. ആറാട്ടെതിരേല്പ്, ദീപക്കാഴ്ച വലിയ കാണിക്ക ഇരുപത്ത ഞ്ചു കലശാഭിഷേകം എന്നിവയും നടക്കും.  പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഉത്സവാഘോഷക്കമ്മറ്റി പ്രസിഡന്റ് K.B അനില്‍കുമാര്‍, സെകട്ടറി P രാധാകൃഷ്ണന്‍,  ട്രഷറര്‍ എം.സി  രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments