Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചായത്തംഗത്തിന്റെ നിരാഹാര സമരം.



തലപ്പലം ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ വിവിധ പദ്ധതികള്‍ വൈകുന്നതിനെതിരെ പഞ്ചായത്തംഗത്തിന്റെ നിരാഹാര സമരം.  മീനച്ചിലാറിന്റെ തീരത്ത് പുറമ്പോക്ക് ഭൂമിയില്‍ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള നൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതിക്കായുള്ള കിണര്‍ നിര്‍മ്മിക്കുന്നതിനും, 2023 - 24 പദ്ധതി ഫണ്ട് അനുവദിച്ച കുളിക്കടവ് നിര്‍മ്മിക്കുന്നതിനും, വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും ആവശ്യമായ വകുപ്പു അനുവാദം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ആനന്ദ് ജോസഫ് പാലാ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നിരാഹാര സമരം  നടത്തി. അനുവാദം കിട്ടുന്നതുവരെ അനിശ്ചിതകാലത്തേക്ക് നിരാഹാരം തുടരാനാണ് തീരുമാനമെന്ന്  ആനന്ദ് ജോസഫ് പറഞ്ഞു. എന്നാല്‍ ഈ വിഷയം നിലവില്‍ കളക്ടറുടെ പരിഗണനയിലാണെന്ന്  മീനച്ചില്‍ തഹസില്‍ദാര്‍ അറിയിച്ചു.




Post a Comment

0 Comments