Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്രസര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും റബര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



റബ്ബര്‍ കൃഷിയ്ക്കും കര്‍ഷകര്‍ക്കും, പ്രോത്സാഹനവും സംരക്ഷണവും നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും റബര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റബ്ബറിന്റെ വിലയില്‍ സ്ഥിരത ഉറപ്പുവരുത്തുവാനോ അടിസ്ഥാന വില നല്‍കുന്നതിനോ പോലും കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന മൂലം കഴിയുന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട റബ്ബര്‍ ബോര്‍ഡ്  കേരളത്തോട് അവഗണനയാണ് പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റബര്‍ കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത റബ്ബര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അവഗണനകളെ അതിജീവിച്ച് എല്ലാ മേഖലയിലും പുരോഗതി കൈവരിക്കുവാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നവ കേരള സദസ്സിന്റെ കടുത്തുരുത്തി മണ്ഡലം തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.  പാലാ  നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ യോഗത്തില്‍  തോമസ് ചാഴിക്കാടന്‍  എം.പി, റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് വിശദീകരിച്ചത് മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് കാരണമായിരുന്നു. വിഷയത്തില്‍ കേരള കോണ്‍ഗ്രസ് മാനസികമായി പ്രതിഷേധത്തിലും ആയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് റബര്‍ കര്‍ഷകരുടെ മേഖലയില്‍ എത്തിയ മുഖ്യമന്ത്രി റബ്ബറിന്റെ വില തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സംസാരിച്ചത്.




Post a Comment

0 Comments