Breaking...

9/recent/ticker-posts

Header Ads Widget

പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു



പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. 2 പെണ്‍മക്കളെയും ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ബേബിയുടെ വെട്ടേറ്റ 2 പെണ്‍കുട്ടികളും  ആശുപതിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ 5 മണിയൊടെയാണ് സംഭവം. വാക്കു തര്‍ക്കത്തിനിടയില്‍ ഭാര്യയെയും മക്കളെയും വെട്ടുകയായിരുന്നു. പെണ്‍കുട്ടികള്‍ മുറിയില്‍ കയറി വാതിലടച്ച രക്ഷപ്പെടുകയായിരുന്നു.  വെട്ടേറ്റ പെണ്‍മക്കളിലൊരാള്‍ സമീപവാസികളെ വിവരമറിയിച്ചതോടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. അമേരിക്കയിലായിരുന്ന ബേബി തിരികെയെത്തിയ ശേഷം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ബേബി എഴുതിയ അത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട് . തനിക്കു നീതി ലഭിച്ചിട്ടില്ല എന്നു സൂചിപ്പിച്ച് എഴുതിയ കത്തിനെ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം നടന്നു വരുന്നു.




Post a Comment

0 Comments