Breaking...

9/recent/ticker-posts

Header Ads Widget

പി.കെ.വിനീതയുടെയും രമ്യ രാജപ്പന്റെയും പന്ത്രണ്ടാമത് അനുസ്മരണ സമ്മേളനം



രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ആത്മത്യാഗം ചെയ്ത പി.കെ.വിനീതയുടെയും രമ്യ രാജപ്പന്റെയും പന്ത്രണ്ടാമത് അനുസ്മരണ സമ്മേളനം കോതനല്ലൂരില്‍ നടന്നു.സമ്മേളനത്തിന് മുന്നോടിയായി ചാമക്കാലയില്‍ നിന്നും വിനീത റോഡിലൂടെ ത്യാഗ വിജ്ഞാന യാത്രയും നടത്തി. കല്‍ക്കട്ടയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ 2011 ഡിസംബര്‍ 9ന്  ഉണ്ടായ അഗ്‌നിബാധയിലാണ് ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത്. വാര്‍ഡിലെ അവസാന രോഗിയുടെയും ജീവനും രക്ഷിക്കാന്‍ ഇവര്‍ നടത്തിയ ശ്രമത്തിനിടയിലാണ് ഇരുവര്‍ക്കും ശ്വാസംമുട്ടി മരണം സംഭവിച്ചത്. ത്യാഗ വിജ്ഞാന യാത്ര മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമിതി കണ്‍വീനര്‍ ചാമക്കാല അധ്യക്ഷനായിരുന്നു. വി.പി സോമന്‍, സുനില്‍ കടപ്പൂര് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments