അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പരത്തിപ്പാറ ഭാഗത്ത് കൊല്ലംപറമ്പില്‍ കെ.സി ജെയിംസ് (62) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 24-ാം തീയതി രാത്രി 8 മണിയോടുകൂടി തന്റെ അയല്‍വാസിയായ തടത്തേല്‍ വീട്ടില്‍ രാജു എന്ന് വിളിക്കുന്ന രാജശേഖരന്‍ നായര്‍ (60) എന്നയാളെ കമ്പിപാര ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 24-ാം തീയതി രാത്രി ജെയിംസിന്റെ വീട്ടില്‍ വച്ച് മദ്യപിക്കുകയും, തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ജെയിംസ് വീട്ടിലിരുന്ന കമ്പിപ്പാര കൊണ്ട് രാജശേഖരന്‍ നായരുടെ തലയില്‍ അടിക്കുകയും കുത്തുകയുമായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ മണിമല പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ രാജശേഖരന്‍ നായരെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ജെയിംസിനെതിരെ കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷന്‍ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ മാരായ സന്തോഷ് കുമാര്‍, വിജയകുമാര്‍, സുനില്‍ പി. പി, എ.എസ്.ഐ ശ്രീകല, സിന്ധുമോള്‍, സി.പി.ഓ സാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





0 Comments