Breaking...

9/recent/ticker-posts

Header Ads Widget

ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



 ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെണ്‍കുറിഞ്ഞി സത്യവിലാസം സുരേഷ് സമിത്രം (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്നും വൈറ്റിലയ്ക്ക് കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്ന  കെ.എസ്.ആര്‍.റ്റി.സി ബസ്സിനുള്ളില്‍ വച്ച് യുവതിയുടെ  നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി  സ്റ്റേഷന്‍ എസ്.എച്ച്.ഒ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments