Breaking...

9/recent/ticker-posts

Header Ads Widget

വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു .



പുന്നത്തുറ കക്കയം കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു . അത്യപൂര്‍വ്വമായി നടത്തപ്പെടുന്ന വാഞ്ഛാ കല്പലതാ ശ്രീവിദ്യാ ഗണപതി ഹോമത്തിനു ശേഷമാണ് വേട്ടേക്കരന്‍ പാട്ടിന് തുടക്കമായത്. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി  തോട്ടം ശിവകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീരുദ്രം ധാര എന്നിവയും അച്യുത ഭാരതീയാര്‍ സ്വാമികളൂടെ കാര്‍മികത്വത്തില്‍ പുഷ്പാഞ്ജലിയും നടന്നു. വേട്ടേക്കരന്‍ പാട്ടിനു ശേഷം കിരാതമൂര്‍ത്തിയുടെ അനുഗഹത്തിനായി  12008 നാളികേരം ഉടയ്ക്കുന്ന സവിശേഷ വഴിപാടും നടന്ന വേട്ടയ്‌ക്കൊരു മകന്റെ പ്രതിരൂപമായി കോമരം കല്ലാട്ട് മണികണ്ഠക്കുപ്പാണ് ഒരേ ഇരുപ്പില്‍ ഇരുന്ന് താളമേളത്തോടു കൂടി 12008 നാളികേരങ്ങള്‍ എറിഞ്ഞുടച്ചത്. പന്ത്രണ്ടു രാശികളിലുമുള്ള ദോഷങ്ങളെ ദേവനു മുമ്പില്‍ എറിഞ്ഞുടച്ച് ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുന്നതിനുംസ  ഭക്തരുടെ ഉദ്ദിഷ്ട കാര്യസിദ്ധി, ഐശ്വര്യ ലബ്ധി എന്നിവയ്ക്കായാണ് േ്രശഷ്ഠമായ വഴിപാട് നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ പങ്കെടുത്ത് ശ്രീ കിരാതമൂര്‍ത്തിയുടെ അനുഗ്രഹം തേടാന്‍  നൂറുകണക്കിന് ഭക്തരാണ് കക്കയം ക്ഷേത്രത്തിലെത്തിയത്.




Post a Comment

0 Comments