Breaking...

9/recent/ticker-posts

Header Ads Widget

ഇരുവൃക്കകളും തകരാറിലായ യുവതി ഉദാരമനസ്‌കരുടെ സഹായം തേടുന്നു



ഇരുവൃക്കകളും തകരാറിലായ യുവതി ഉദാരമനസ്‌കരുടെ സഹായം തേടുന്നു. അയ്മനം പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ താമസക്കാരിയായ വിരുത്തിച്ചിറയില്‍ ബിജുവിന്റെ ഭാര്യ രമ്യയാണ് ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്നത്. 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഡ്രൈവര്‍ ജോലിയിലൂടെ ബിജുവിന് ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന്റെ വരുമാനമാര്‍ഗം. രമ്യയുടെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ അയ്മനം ബ്രാഞ്ചില്‍ ആരംഭിച്ചിരിക്കുന്ന അക്കൗണ്ട് വഴി സഹായം നല്കാം. അക്കൗണ്ട് നമ്പര്‍ 422 736 14 393  ഐഎഫ്എസ് സി കോഡ് SBIN0070232, ഫോണ്‍ 9562718505.




Post a Comment

0 Comments