Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ കൊട്ടേകുന്നുംപുറം റോഡ് ശോചനീയാവസ്ഥയില്‍.



കുമ്മണ്ണൂര്‍ കൊട്ടേകുന്നുംപുറം റോഡ് ശോചനീയാവസ്ഥയില്‍.  തകര്‍ന്ന റോഡിലൂടെ കല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.  അനേകം കുടുംബങ്ങള്‍ക്ക് ആശ്രയമായിട്ടുള്ള റോഡാണ് തകര്‍ന്ന് യാത്രാ യോഗ്യമല്ലാതായിരിക്കുന്നത്. രോഗികളെ ഹോസ്പിറ്റലില്‍ എത്തിക്കേണ്ടി വരുമ്പോള്‍  ഓട്ടേറിക്ഷ  വിളിച്ചാല്‍ വരാത്ത അവസ് യാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധവുമായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. ഇനിയും അധികാരികള്‍ കണ്ണ് തുറന്നില്ലങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡിലെ കുഴികളില്‍ വീണ് വാഹനം മറിഞ്ഞ് അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുമേറെയാണ്. ഒരു പിക് അപ്പ് വാഹനം തെന്നി മാറി വഴിയിലുള്ള വീടിന്റെ മതിലില്‍ ഇടിക്കുന്ന സംഭവവും അടുത്തിടെയുണ്ടായി.. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍  അധികാരികള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.




Post a Comment

0 Comments