Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് തീര്‍ത്ഥാടകന്‍ മരിച്ചു.



ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് തീര്‍ത്ഥാടകന്‍ മരിച്ചു. പോണ്ടിച്ചേരി സ്വദേശി അറുമുഖന്‍ ആണ് മരിച്ചത്.  മേലുകാവ് ചാലമറ്റത് ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അറുമുഖന്‍ മരിച്ചത്. ഒരു കുട്ടിയും , ഒരു സ്ത്രീയുമുള്‍പെടെ 28 അംഗ സംഘമാണ് ശബരിമല തീര്‍ത്ഥാടനത്തിനെത്തിയത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മേലുകാവ് ചാലമറ്റം പാലത്തില്‍ നിന്നാണ് മിനി ബസ് തോട്ടിലേക്ക് വീണത്. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഭയാനകമായ ശബ്ദത്തോടെയാണ് വാഹനം തോട്ടിലേക്ക് വീണതെന്ന് സമീപവാസികള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേട് ചേര്‍ന്നുള്ള താമസക്കാരാണ് ആദ്യം ഓടിയെത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട തീര്‍ത്ഥാടക വാഹനം വീടുകളുടെ മുകളിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്. തോട്ടിലേക്ക് വീണ വാഹനം മറിയാതിരുന്നതും വന്‍ അപകടം ഒഴിവാക്കി. നാട്ടുകാരും, ഫയര്‍ഫോഴ്‌സ് സംഘവും, പോലിസും ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സന്നദ്ധസംഘടനാ പ്രവര്‍ ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് സൂചന.




Post a Comment

0 Comments