Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ കോട്ടയം റയില്‍വേ സ്റ്റേഷനിലെത്തി.



ശബരിമല സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ കോട്ടയം റയില്‍വേ സ്റ്റേഷനിലെത്തി.  കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരതിന്റെ ആദ്യ യാത്രയാണ്  ചെന്നൈയില്‍ നിന്ന് കോട്ടയത്ത് എത്തിയത്. വെള്ളിയാഴ്ച രാവിലെ 4.30ന് പുറപ്പെട്ട ട്രെയിന്‍ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തിയത്. BJP ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് കോട്ടയത്ത് സ്വീകരണം നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്കും ക്രിസ്തുമസ് പുതുവത്സര അവധിക്കാലയാത്രികര്‍ക്കും  സര്‍വ്വീസ് ഏറെ പ്രയോജനകരമാകും. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്. 

25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സര്‍വീസുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍എത്തും.




Post a Comment

0 Comments