Breaking...

9/recent/ticker-posts

Header Ads Widget

നിവേദന സംഘമായി ജോസ് കെ.മാണിയും കൂട്ടരും മാറിയിരിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



മുഖ്യമന്ത്രിയുടെ മുന്‍പില്‍ നിവേദന സംഘമായി ജോസ് കെ.മാണിയും കൂട്ടരും മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.  പാലായില്‍ ജനസദസില്‍ സ്വാഗതം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ മുമ്പില്‍ റബറിന് വില കൂട്ടണമെന്നും, പാലായുടെ വികസനം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെടാതെ സര്‍ക്കാര്‍ ക്യാബിനിറ്റിലും, എല്‍ഡിഎഫ് യോഗത്തിലും അവതരിപ്പിച്ച് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആര്‍ജവം കാണിക്കണമായിരുന്നുവെന്നും സജി പറഞ്ഞു. സര്‍ക്കാരിന് നടപ്പാക്കാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ച തോമസ് ചാഴികാടനും കൂട്ടര്‍ക്കും കാലം കരുതി വച്ച മറുപടിയാണ് മുഖ്യമന്ത്രി പിണറായില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് എന്നും സജി കുറ്റപ്പെടുത്തി.




Post a Comment

0 Comments