Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണി കര്‍ഷക വഞ്ചനക്ക് കൂട്ട് നില്‍ക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച് അധികാരത്തില്‍ വന്നവര്‍ റബറിന്റെ ഉത്പാദന ചിലവായ 200 രൂപ പോലും കര്‍ഷകര്‍ക്ക് ലഭ്യമാക്കാതെ പാലായില്‍ നടക്കുന്ന ജനസദസില്‍ പങ്കെടുക്കുന്ന ജോസ് കെ മാണി കര്‍ഷക വഞ്ചനക്ക് കൂട്ട് നില്‍ക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെഎം മാണി സാര്‍ തുടക്കം കുറിച്ച റബര്‍ വില സ്ഥിരതാഫണ്ടും , കാരുണ്യ ചികിത്സാപദ്ധതിയും , പാലായിലെ ജനസദസില്‍ പുനരാരംഭിക്കുവാന്‍ തീരുമാനമെടുപ്പിക്കാന്‍ ആര്‍ജ്ജവത്വം കാണിക്കണമെന്നും സജി ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ടും കാര്‍ഷിക വിളകളുടെ വില തകര്‍ച്ച കൊണ്ടും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ജനസദസുമായി കടന്നു വന്നിരിക്കുന്ന ഇടതുപക്ഷം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.




Post a Comment

0 Comments