Breaking...

9/recent/ticker-posts

Header Ads Widget

അതിജീവന യാത്രയ്ക്ക് സ്വീകരണം നല്‍കി



സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അതിജീവന യാത്രയ്ക്ക് പാലാ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ സ്വീകരണം നല്‍കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് അതിജീവനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷാമബത്ത കുടിശിഖ അനുവദിക്കുക ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, 2019 ലെ ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപിലെ അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയവയാണ് സെറ്റോയുടെ പ്രധാന ആവശ്യങ്ങള്‍. പാലാ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയും ഗുരുതരമായ സാഹചര്യം ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. NGO അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബോബിന്‍ വി.പി. അധ്യക്ഷത വഹിച്ചു.  സെറ്റോ അംഗ സംഘടനകളുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റന്‍ ചവറ ജയകുമാറിനെ സ്വീകരിച്ചു. KPSTA ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ്, DCC വൈസ് പ്രസിഡണ്ടുമാരായ Adv ബിജു പുന്നത്താനം, Ak ചന്ദ്രമോഹന്‍ ,കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് N സുരേഷ്, സെറ്റോ അംഗ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments