എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റെടുത്തു. മിനര്‍വാ മോഹന്‍ ചെയര്‍പേഴ്സണും സംഗീത അരുണ്‍ കണ്‍വീനറുമായുള്ള പതിമൂന്നംഗ ഭരണസമിതിയാണ് ഇന്ന് ചുമതലയേറ്റത്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും യൂണിയന്‍ പ്രാര്‍ത്ഥനാ ഹാളില്‍ വനിതാ സംഘത്തിന്റെ വിശേഷാല്‍ യോഗവും ഗുരുപുഷ്പാഞ്ജലിയോടെയുള്ള മന്ത്രാര്‍ച്ചനയും നടത്തും. യൂണിയന്‍ ഭരണസമിതിയുടെ അനുമതിയോടെ ഗുരുദേവ ദര്‍ശന മൂല്യാധിഷ്ഠിത പഠനക്ലാസ് പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സജീവ് വയല മുഖ്യപ്രഭാഷണം നടത്തി. യൂണിയന്റെ നേതൃത്വത്തില്‍ ഇടപ്പാടിയില്‍ നിന്ന് ശിവഗിരിയിലേക്ക് നടത്തുന്ന തീര്‍ത്ഥാടന പദയാത്രയില്‍ വനിതാസംഘത്തിന്റെ പൂര്‍ണ്ണമായ പിന്തുണയുണ്ടാകണമെന്ന് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ കണ്‍വീനര്‍ സോളി ഷാജിയില്‍ നിന്നും കണക്കു ബുക്കുകളും രജിസ്റ്റര്‍ ബുക്കുകളും പുതിയ ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്‍, കണ്‍വീനര്‍ സംഗീത അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വനിതാസംഘം വൈസ് ചെയര്‍പേഴ്സണ്‍ രാജി ജിജിരാജ്, ട്രഷറര്‍ വനജ ശശി, കമ്മറ്റിയംഗങ്ങളായ സുധ തങ്കന്‍ ഏഴാച്ചേരി, സിന്ധു സാബു, ആശ വള്ളിച്ചിറ, അജിത മോഹന്‍ദാസ്, ബിന്ദു സജീവ്, സുജാത ഷാജി, ഹേമ രാജു, ഷൈലജ ശിവന്‍, കേന്ദ്രസമിതി അംഗങ്ങളായ സോളി ഷാജി, സുജ മണിലാല്‍ വനിതാസംഘം ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്‍ കണ്‍വീനര്‍ സംഗീത അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments