എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന 9-മത് ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു. 'ഇടപ്പാടി മുതല്‍ ശിവഗിരി വരെ' തീര്‍ത്ഥാടന പദയാതയുടെ ഫ്‌ലാഗ് ഓഫ് ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രസന്നിധിയില്‍ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ.പദ്മകുമാര്‍ നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ എം.ആര്‍.ഉല്ലാസ്, വൈസ് ചെയര്‍മാന്‍ സജീവ് വയലാ, സി.റ്റി.രാജന്‍ എന്നിവര്‍ പീതപതാക ഏറ്റുവാങ്ങി. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ .അനീഷ് പുല്ലുവേലില്‍, സുധീഷ് ചെമ്പന്‍കുളം,.സാബു കൊട്ടൂര്‍, സജി ചേന്നാട്, പോഷകസംഘടന ഭാരവാഹികളായ അനീഷ് ഇരട്ടയാനി, അരുണ്‍ കുളമ്പള്ളി, ഗോപകുമാര്‍ പിറയാര്‍, രാജീ ജിജിരാജ്, സംഗീതാ അരുണ്‍, പ്രദീപ് പ്ലാച്ചേരി, ബിഡ്‌സണ്‍ മല്ലികശ്ശേരി, നവനീത് വയലാ, വിവിധ ശാഖാ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. എണ്‍പത്തി ഒന്‍പത് വയസുള്ള ദേവകി അമ്മയും പതിനഞ്ച് മാസം മാത്രം പ്രായമായ അഭിഷേക് മോനും ഉള്‍പ്പെടെ തൊണ്ണൂറ്റി ഒന്ന് പദയാത്രികര്‍ മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നുണ്ട്.


.webp)


0 Comments