സഞ്ചാരയോഗ്യമായ ടാര്‍ റോഡ് ശുദ്ധജല വിതരണ പൈപ്പ് ലൈനിങ്ങിനായി കുഴിച്ചു മണ്ണ് റോഡ് ആക്കി മാറ്റിയതായി ആക്ഷേപം. അതിരമ്പുഴ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ വരുന്ന ശ്രീകണ്ഠ മംഗലം-ലിസ്യു-വേലങ്കുളം റോഡ് കുഴിച്ചിളക്കിയതോടെ റോഡില്‍ മണ്ണും ചെളിയും കുഴിയും രൂപപ്പെട്ട് അപകട കെണിയായി മാറിയതായാണ് ആക്ഷേപം. മഴ പെയ്യുന്നതോടെ റോഡ് ചെളിക്കുളമായി മാറുകയും, വെയില്‍ ഉറച്ചാല്‍ ഉടന്‍ പൊടി ശല്യമായി രൂക്ഷമായി മാറുന്നതായും ലിസ്യു പള്ളി വികാരി ഫാദര്‍ ആന്റണി ചിറക്കല്‍ മണവാളന്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്വക്കുറവുമാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നും യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നതും പതിവായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സമൂഹത്തിനും പ്രദേശവാസികള്‍ക്കും കൂടാതെ ഈ വഴി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും നിലവില്‍ ഈറോഡ് ജീവഭയം ഉണ്ടാക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.





0 Comments